ഡല്‍ഹി: നിയമലംഘനം നടത്തി കെട്ടിടം നിര്‍മ്മിച്ചവര്‍ക്ക് എട്ടിന്റെ പണി നല്‍കാന്‍ സംവിധായകന്‍ മേജര്‍രവി. തീരദേശ നിയമം ലംഘിച്ച കെട്ടിങ്ങളുടെ പട്ടിക സംസ്ഥാന സര്‍ക്കാര്‍ കോടതിക്കു നല്‍കുന്നില്ല എന്നു ചൂണ്ടിക്കാട്ടി മേജര്‍ രവി സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജി സുപ്രിം കോടതി പരിഗണഇച്ചു. കേരളത്തില്‍ തീരദേശ നിയമം ലംഘിച്ച് നിര്‍മിച്ച കെട്ടിടങ്ങളുടെയും അനധികൃത കൈയേറ്റങ്ങളുടെയും പട്ടിക ആറ് ആഴ്ചയ്ക്കകം സമര്‍പ്പിക്കാന്‍ സുപ്രീംകോടതി സംസ്ഥാന ചീഫ് സെക്രട്ടറിയോട് നിര്‍ദേശിച്ചു.
ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ചിന്റെതാണ് ഉത്തരവ്. നേരത്തെ മരടിലെ ഫ്‌ലാറ്റുകള്‍ പൊളിക്കാന്‍ ഉത്തരവിട്ടതും ജസ്റ്റിസ് അരുണ്‍ മിശ്ര ആയിരുന്നു. ഇനി മാര്‍ച്ച് 23–ന് ഈ കേസ് പരിഗണിക്കും. ലാണ് സുപ്രീംകോടതി വിധിയെ തുടര്‍ന്നു പൊളിച്ചു നീക്കിയ മരടിലെ പാര്‍പ്പിട സമുച്ചയത്തിലെ ഒരു ഫഌറ്റ് മേജര്‍ രവിയുടേതായിരുന്നു.
Discussion about this post