ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്തപരാജയത്തിന് പിന്നാലെ ലാലു പ്രസാദ് യാദവിന്റെ കുടുംബത്തിൽ പൊട്ടിത്തെറി രൂക്ഷമാകുന്നു.സോഷ്യൽമീഡിയയിലൂടെ കുടുംബത്തിനെതിരെ വീണ്ടും ആരോപണങ്ങളുമായി ലാലുവിന്റെ മകള്‍ രോഹിണി ആചാര്യ രംഗത്തെത്തി.
തിരഞ്ഞെടുപ്പിൽ സീറ്റിനും പണത്തിനും പകരമായാണ് പിതാവിന് താന്‍ വൃക്കദാനം ചെയ്തതെന്ന് കുടുംബാംഗങ്ങള്‍ ആരോപിച്ചതായി രോഹിണി കുറ്റപ്പെടുത്തി. 2022-ല്‍ രോഹിണി, ലാലുവിന് ഒരു വൃക്ക ദാനംചെയ്തിരുന്നു. ഇന്നലെ എന്നെ ശപിച്ചു. ഞാന്‍ വൃത്തികെട്ടവളാണെന്ന് പറഞ്ഞു. അച്ഛന് വൃക്ക നല്‍കിയതിന് പകരമായി കോടിക്കണക്കിന് രൂപയും സീറ്റും വാങ്ങിയെടുത്തെന്ന് പറഞ്ഞു. എന്നിട്ട് ആ വൃത്തികെട്ട വൃക്ക അദ്ദേഹത്തിന് നല്‍കിയെന്നും പറഞ്ഞുവെന്ന് രോഹിണി ആരോപിച്ചു. ‘വിവാഹിതകളായ പെണ്‍മക്കളോടും സഹോദരിമാരോടും ഞാന്‍ പറയുകയാണ്. നിങ്ങളുടെ അമ്മവീട്ടില്‍ മകനോ സഹോദരനോ ഉണ്ടെങ്കില്‍, ദൈവതുല്യനായ പിതാവിനെ രക്ഷിക്കാന്‍ പോകരുത്. പകരം നിങ്ങളുടെ സഹോദരനോടോ, അല്ലെങ്കില്‍ വീട്ടിലെ മകനോടോ അയാളുടെയോ അല്ലെങ്കില്‍ അയാളുടെ ഹരിയാണക്കാരനായ സുഹൃത്തുക്കളിലൊരാളുടെയോ വൃക്ക ദാനം ചെയ്യാനുള്ള കാര്യങ്ങള്‍ ചെയ്യാന്‍ പറയണമെന്ന് രോഹിണി കുറിപ്പില്‍ പറയുന്നു.
തേജസ്വിക്കും സഞ്ജയ് യാദവിനും റമീസിനുമെതിരെ രോഹിണി ആരോപണം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. മൂവരും ചേർന്ന് തന്നെ കുടുംബത്തിൽ നിന്ന് പുറത്താക്കിയെന്നും രോഹിണി ആരോപിച്ചു. ‘‘ഞാൻ രാഷ്ട്രീയം ഉപേക്ഷിക്കുകയാണ്, എന്റെ കുടുംബത്തെ ഉപേക്ഷിക്കുകയാണ്. സഞ്ജയ് യാദവും റമീസും എന്നോട് ആവശ്യപ്പെട്ടത് ഇതാണ്. എല്ലാ കുറ്റങ്ങളും ഞാൻ ഏറ്റെടുക്കുന്നുവെന്ന് രോഹിണി പറയുന്നു.











Discussion about this post