ഡൽഹിയിൽ ചാവേറാക്രമണം നടത്തിയ ഡോ. ഉമര്‍ മുഹമ്മദ് ഫരീദാബാദിലെ വീട്ടില്‍ ലാബ് സജ്ജീകരിച്ചിരുന്നതായി കണ്ടെത്തല്‍. ബോംബ് നിര്‍മ്മാണവും വിവിധ സ്‌ഫോടകവസ്തുക്കളുടെ പരീക്ഷണവും ഉള്‍പ്പെടെ ഈ ലാബില്‍ നടന്നിരുന്നെന്നും അതീവരഹസ്യമായാണ് ഇയാള്‍ വീട്ടിനുള്ളില്‍ ലാബ് സ്ഥാപിച്ചിരുന്നതെന്നും വിവരങ്ങളുണ്ട്. പാക് ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ അംഗങ്ങളാണ് ടെലഗ്രാം ആപ്ലിക്കേഷന്‍ വഴി ബോംബ് നിര്‍മിക്കാനുള്ള പരിശീലനം നല്‍കിയിരുന്നതെന്നും വിവരങ്ങളുണ്ട്.
പാകിസ്താനില്‍നിന്നുള്ളവരുടെ നിര്‍ദേശപ്രകാരമാണ് ഡോ. ഉമര്‍ വീട്ടിലെ ലാബില്‍ ബോംബ് നിര്‍മിച്ചിരുന്നതെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. ഫരീദാബാദിലെ അല്‍ ഫലാഹ് സര്‍വകലാശാലയ്ക്ക് സമീപത്തായാണ് ഉമര്‍ താമസിച്ചിരുന്ന വീട് സ്ഥിതിചെയ്യുന്നത്.
ഇവിടെയാണ് ബോംബ് നിര്‍മാണത്തിനും വിവിധ പരീക്ഷണത്തിനുള്ള സംവിധാനങ്ങളും അടങ്ങിയ ലാബും സജ്ജീകരിച്ചിരുന്നത്. ഡോ. ഉമറിനും കൂട്ടാളികളായ ഡോ. മുസമ്മില്‍, ഡോ. അദീല്‍ റാത്തര്‍ എന്നിവര്‍ക്കും പാകിസ്താനിലെ ജെയ്‌ഷെ അംഗങ്ങളുമായി ബന്ധമുണ്ടായിരുന്നു. ഫൈസല്‍, ഹാഷിം, ഉകാഷ എന്നീ ജെയ്‌ഷെ ഭീകരരുമായാണ് മൂവരും ബന്ധം സ്ഥാപിച്ചിരുന്നത്. ഇവരാണ് ടെലഗ്രാം വഴി തീവ്ര ആശയ പ്രചാരണത്തിനുള്ള വീഡിയോകള്‍ അയച്ചുനല്‍കിയിരുന്നത്









Discussion about this post