ലഖ്‌നൗ : ഉത്തർപ്രദേശിൽ ഖനനത്തിനിടെ ക്വാറി തകർന്നുവീണ് അപകടം. സോൻഭദ്ര ജില്ലയിൽ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരുന്ന ഒരു കല്ല് ക്വാറിയുടെ ഒരു ഭാഗം ഇടിഞ്ഞു വീഴുകയായിരുന്നു. അപകടത്തിൽ മരിച്ച ഒരാളുടെ മൃതദേഹം കണ്ടെടുത്തു. എട്ടുപേർ കുടുങ്ങിക്കിടക്കുന്നുണ്ട്.
യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു. രക്ഷാപ്രവർത്തനത്തിനായി എൻഡിആർഎഫും എസ്‌ഡിആർഎഫും സ്ഥലത്തെത്തി. പരസായ് സ്വദേശി രാജു സിംഗ് ഗോണ്ടിന്റെ (28) മൃതദേഹമാണ് കണ്ടെടുത്തത്. വിവരം ലഭിച്ചയുടൻ ഡിഎം, എസ്പി, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തെത്തി. അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്ന ആളുകളെ രക്ഷിക്കാൻ എല്ലാ ശ്രമങ്ങളും തുടരുകയാണെന്ന് സോൻഭദ്ര പോലീസ് അറിയിച്ചു.









Discussion about this post