ആറ് സംസ്ഥാനങ്ങളിൽ നിർണായക പരിശോധനയുമായി എൻഐഎ.ഡൽഹി, ഉത്തർപ്രദേശ്, മധ്യപ്രദേശ്, പഞ്ചാബ്, ജമ്മു കശ്മീർ, പഞ്ചാബ് സംസ്ഥാനങ്ങളിലാണ് പരിശോധന നടക്കുന്നത്. ചെങ്കോട്ട സ്ഫോടനത്തിൽ കസ്റ്റഡിയിലുള്ള ഭീകരരിൽ നിന്ന് ശേഖരിച്ച വിവരങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ് എൻ ഐ എ പരിശോധന.
ഹരിയാനയിൽ നിന്ന് പിടിയിലായ ഡോക്ടറുടെ ഫോണിൽ സംശയാസ്പദമായ നമ്പറുകള്‍ കണ്ടെത്തിയിരുന്നു. ഹരിയാനയിലെ നൂഹിൽ നിന്നും അന്വേഷണ ഏജൻസി കസ്റ്റഡിയിലെടുത്ത ഡോക്ടർമാരിൽ ഒരാളുടെ ഫോണിൽ നിന്നാണ് സംശയാസ്പദമായ നമ്പറുകൾ കണ്ടെത്തിയത്. ഇതിലടക്കം വിശദമായ അന്വേഷണമാണ് എൻ ഐ എ നടത്തുന്നത്.
അതേസമയം നാല് ഡോക്ടർമാരെയും രണ്ട് വളം വിൽപനക്കാരെയും എൻ.ഐ.എ കസ്റ്റഡിയിലെടുത്തു. ഫരീദാബാദിലെ അൽ ഫലാ യൂണിവേഴ്‌സ്റ്റിയുമായി ബന്ധമുള്ളവരാണ് നാല് ഡോക്ടർമാരും.
ഇവിടെ നിന്ന് 2024ൽ എം.ബി.ബി.എസ് പൂർത്തിയാക്കിയ ഡോ. ജഹ്നിസാർ ആലത്തിനെ പശ്ചിമ ബംഗാളിലെ ഉത്തർ ദിനാജ്പൂരിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. സിലിഗുരിയിലേക്ക് കൊണ്ടുപോയ ഇയാളെ തിങ്കളാഴ്ച എൻ.ഐ.എ ചോദ്യം ചെയ്യും.മുൻപ് അൽ ഫലാ യൂണിവേഴ്‌സിറ്റിയിൽ ജോലി ചെയ്തിരുന്ന ഡോ. റയീസ് അഹ്‌മദ് ബട്ടിനെ പഞ്ചാബിലെ പത്താൻകോട്ടിൽ നിന്നാണ് പിടികൂടിയത്.











Discussion about this post