തിരുവനന്തപുരം: ഉദാരവത്ക്കരണത്തില്‍ മാത്രമല്ല അഴിമതിയിലും ബി.ജെ.പി സര്‍ക്കാര്‍ മുന്‍ യുപിഎ സര്‍ക്കാരിനേക്കാള്‍ ഒരുപടി മുന്നിലെത്തിയെന്ന് സി.പി.എം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന് പറഞ്ഞു. നവഉദാരവത്കരണ്ണത്തിലും ജനദ്രോഹനടപടികളിലും അഴിമതിയിലും കോണ്‍ഗ്രസിനോട് മത്സരിച്ച് ഒന്നാംസ്ഥാനത്തെത്താനാണ് നരേന്ദ്രേ മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പിണറായി പറഞ്ഞു. പി.എസ്.സി എംപ്ലോയിസ് യൂണിയന് സംസ്ഥാന സമ്മേളനം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പിണറായി വിജയന്.
മോദി നല്കിയ വാഗ്ദാനങ്ങളില്‍ പ്രധാനമായിരുന്നു കള്ളപ്പണം തിരിച്ചെത്തിക്കുമെന്നത്. എന്നാല്‍ അധികാരത്തിലേറി ഇത്ര നാളുകള്‍ പിന്നിട്ടിട്ടും കള്ളപ്പണം തിരിച്ചെത്തിച്ചിട്ടില്ല. ചില്ലറമേഖലയില്‍ വിദേശ നിക്ഷേപം നടപ്പാക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചപ്പോള്‍ അതിനെ എതിര്‍ത്തവരായിരുന്നു എന്‍.ഡി.എ. എന്നാല്‍ ഇപ്പോള്‍ ബിജെപി സര്‍ക്കാര്‍ വിദേശനിക്ഷേപം നടത്താനുള്ള തീരുമാനവുമായി മുന്നോട്ട് പോവുകയാണെന്നും പിണറായി പറഞ്ഞു.
Discussion about this post