സിഎഎ വിരുദ്ധ പ്രക്ഷോഭകര്‍ കേന്ദ്രീകരിച്ച ഷഹീന്‍ ബാഗില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാണ് മുന്നില്‍. ഷഹീന്‍ബാഗ് ഉള്‍പ്പെട്ട ഓഖ്‌ല മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാണ് മുന്നില്‍. എഎപിയുടെ അമ്മാനുള്ള ഖാനാണ് പിന്നില്‍.. ഇരു പാര്‍ട്ടികളും ഷഹീന്‍ ബാഗിലെത് അഭിമാന പോരാട്ടമായാണ് കണ്ടിരുന്നത്.
ഡല്‍ഹി ഉപതെരഞ്ഞെടുപ്പില്‍ എഎപി ഏറെ സീറ്റുകള്‍ക്ക് മുന്നിലാണെങ്കിലും ബിജെപി പ്രതീക്ഷ കൈവിടുന്നില്ല. 28 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികള്‍ ലീഡു ചെയ്യുന്നത് ആയിരത്തില്‍ താഴെ വോട്ടുകള്‍ക്കാണ്. ഇതിലധികവും എഎപി ലീഡ് ചെയ്യുന്ന മണ്ഡലങ്ങളാണ്. മനീഷ് സിസോദിയ ഉള്‍പ്പടെയുള്ള സ്ഥാനാര്‍ത്ഥികളാണ് ആയിരത്തില്‍ താഴെ വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നത്. കുറഞ്ഞ ഭൂരിപക്ഷത്തിലാണ് അരവിന്ദ് കെജ്രിവാളും മുന്നിട്ട് നില്‍ക്കുന്നത്. പതിനൊന്ന് ഇടത്ത് ലീഡ നില മാറിമറിയുകയാണ്.
നേരത്തെ മാധ്യമങ്ങളെ മുഴുവന്‍ സീറ്റുകളിലെയും ഫലം അറിഞ്ഞ ശേഷം കാണാം എന്ന് അരവിന്ദ് കെജ്രിവാള്‍ വ്യക്തമാക്കിയിരുന്നു. ലീഡ് നില മാറിമറിയുന്നതിലുള്ള ആശങ്കയാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തല്‍.
തുടക്കം മുതല്‍ ശക്തമായ വെല്ലുവിളിയാണ് പട്പട് ഗഞ്ച് മണ്ഡലത്തില്‍ സിസോദിയ നേരിടുന്നത്. അരവിന്ദ് കെജ്രിവാള്‍ വെറും 2000 വോട്ടുകള്‍ക്കാണ് മുന്നിലുള്ളത്. പല എഎപി പ്രമുഖ സ്ഥാനാര്‍ത്ഥികളും പിന്നിലാണ്. ഒരു സീറ്റില്‍ പോലും കോണ്‍ഗ്രസിന് ലീഡ് ചെയ്യാനാവുന്നില്ല. എഎപി ശക്തി കേന്ദ്രങ്ങളില്‍ ശക്തമായ തിരിച്ചുവരവാണ് ബിജെപി നടത്തുന്നത്.
DELHI AAP BJP INC OTH
70/70 50 20 0 0
Discussion about this post