കേന്ദ്ര സർക്കാരിന്റെ നമാമി ഗംഗേ പദ്ധതി ഫലപ്രദമാകുന്നു.ശുചീകരണ പ്രവർത്തനങ്ങളുടെ ഫലമായി ഗംഗാനദിയുടെ ശുദ്ധജല നിലവാരം ഉയർന്നു.
ഗംഗാനദി ഒഴുകുന്നതിനിടയിലുള്ള 27 സ്ഥലങ്ങളിലെ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്.ബയോളജിക്കൽ ഓക്സിജൻ ഡിമാൻഡ് (ബി.ഓ.ഡി) അളവിലും കോളിഫോമിന്റെ അളവിലും വൻ വ്യത്യാസമുണ്ടായതായി പരിശോധനയിൽ കാണപ്പെട്ടു. നദിയിലെ ഓക്സിജന്റെ അളവും വ്യത്യാസപ്പെട്ടിട്ടുണ്ട്.
കേന്ദ്രമന്ത്രി രത്തൻ ലാൽ കതരിയ ഇക്കാര്യം സംബന്ധിച്ച് രാജ്യസഭയിൽ റിപ്പോർട്ട് അവതരിപ്പിച്ചിട്ടുണ്ട്.നമാമി ഗംഗേ പദ്ധതി സാവധാനം ലക്ഷ്യം കാണുന്നുവെന്നും, അതിന്റെ ലക്ഷണങ്ങൾ പ്രകടമായിത്തുടങ്ങിയെന്നുമാണ് റിപ്പോർട്ടിൽ പ്രതിപാദിക്കുന്നത്.സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ആണ് ജലപരിശോധന നടത്തി ഇക്കാര്യം മന്ത്രിസഭയെ അറിയിച്ചത്.









Discussion about this post