ഡൽഹിയിൽ ജനവിധി തങ്ങൾക്കെതിരെയാണെന്ന് കോൺഗ്രസ്. ജനങ്ങളുടെ തീരുമാനം മാനിക്കുന്നുവെന്നും പാർട്ടിയെ ശക്തിപ്പെടുത്തി പുനർനിർമിക്കും എന്നും കോൺഗ്രസ് അഭിപ്രായപ്പെട്ടു.
കോൺഗ്രസ് ഔദ്യോഗിക വക്താവ് രൺദീപ് സിങ് സുർജേവാലയാണ് ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസിന്റെ പ്രതികരണം പുറംലോകത്തെ അറിയിച്ചത്.കോൺഗ്രസ് കനത്ത തിരിച്ചടി നേരിട്ട സാഹചര്യത്തിൽ, പത്രസമ്മേളനത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുർജെവാല.ഡൽഹിയിലെ കോൺഗ്രസ് നേതാവായ സുഭാഷ് ചോപ്രയും പത്രസമ്മേളനത്തിൽ സന്നിഹിതനായിരുന്നു. ഹിന്ദു മുസ്ലിം വോട്ടുകൾ ധ്രുവീകരിക്കപ്പെട്ടതാണ് കോൺഗ്രസിന്റെ പരാജയത്തിന് കാരണം എന്നും സുർജേവാല ആരോപിച്ചു.









Discussion about this post