അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യൻ സന്ദർശനവേളയിൽ, 2.6 ബില്യൺ ഡോളറിന് അമേരിക്കൻ നിർമ്മിത നാവികസേനാ ഹെലികോപ്റ്ററുകൾ വാങ്ങാനുള്ള കരാറിൽ ഇന്ത്യ ഒപ്പു വച്ചേക്കും.അമേരിക്കൻ പ്രതിരോധ സ്ഥാപനമായ ലോക്ഹീഡ് മാർട്ടിൻ നിർമിക്കുന്ന MH-60R സീഹോക്ക് ഹെലികോപ്റ്ററുകളാണ് ഇന്ത്യ വാങ്ങാൻ ഉദ്ദേശിക്കുന്നത്.ഇന്ത്യൻ നാവികസേനയുടെ ഫലപ്രദമായ കൃത്യ നിർവഹണത്തിനും സൈനികശേഷി കൂട്ടുന്നതിനും വേണ്ടിയാണ് ഇരുപത്തിനാലു ഹെലികോപ്റ്ററുകൾ ഇന്ത്യ വാങ്ങുന്നത്.
ഈ മാസം 24-നാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യ സന്ദർശിക്കുന്നത്. ഇംപീച്ച്മെന്റിൽ നിന്നും കുറ്റവിമുക്തനായ ശേഷം ട്രംപിന്റെ ആദ്യ വിദേശ സന്ദർശനമാണിത്.









Discussion about this post