ലഖനൗ: ഛത്തീസ്ഗഢില്‍ മാവോയിസ്റ്റ് ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ വീര മൃത്യുവരിച്ച സിആര്‍പിഎഫ് ജവാന്റെ കുടുംബത്തിന് അടിയന്തിര ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വീരമൃത്യു വരിച്ച ജവാന് വികാസ് കുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വീരമൃത്യുവരിച്ച ജവാന് വികാസ് കുമാറിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു. വികാസിന്റെ കുടുംബത്തിന് അടിയന്തിര സഹായമായി 25 ലക്ഷം രൂപ സര്‍ക്കാര്‍ നല്‍കും. ഇതിന് പുറമേ കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് ഛത്തീസ്ഗഢിലെ റായ്പൂരില്‍ മാവോയിസ്റ്റ് ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ യുപി സ്വദേശിയായ വികാസ് കുമാറും മറ്റൊരു സൈനികനും വീരമൃത്യുവരിച്ചത്. ഏറ്റുമുട്ടലില്‍ രണ്ട് സിആര്‍പിഎഫ് സൈനികര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റ സൈനികര്‍ ചികിത്സയിലാണ്.
പമേഡ് പോലീസ് സ്റ്റേഷന് പരിധിയില്‍ നിന്നും 400 കിലോമീറ്റര്‍ അകലെയുള്ള വനത്തില്‍വെച്ചാണ് ഏറ്റുമുട്ടല്‍ നടന്നത്.
Discussion about this post