ഡൽഹി: ഡൽഹി പിസിസി അദ്ധ്യക്ഷൻ സുഭാഷ് ചോപ്ര രാജി വെച്ചു. ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയെ തുടർന്നാണ് രാജി.
ഒറ്റ സീറ്റ് പോലും ഡൽഹിയിൽ കോൺഗ്രസിന് നേടാൻ സാധിച്ചിരുന്നില്ല. 70 സീറ്റിൽ 67 -ലും കോണ്‍ഗ്രസിന് കെട്ടിവച്ച കാശ് നഷ്ടമായിരുന്നു. 70 സീറ്റുകളിലും ദയനീയ പരാജയമാണ് കോണ്‍ഗ്രസ് ഏറ്റുവാങ്ങിയത്. രണ്ട് സീറ്റുകളില്‍ ഒഴികെ ബാക്കി എല്ലാ സീറ്റിലും കോണ്‍ഗ്രസ് മൂന്നാമതോ നാലാമതോ ആണ്. ആറിലൊന്ന് വോട്ടുകള്‍ നേടാന്‍ കഴിയാത്തവര്‍ക്കാണ് കെട്ടിവച്ച കാശ് നഷ്ടപ്പെടുന്നത്.
ഗാന്ധി നഗര്‍, ബാദ്ലി, കസ്തൂര്‍ബാ നഗര്‍ സീറ്റുകളില്‍ മാത്രമാണ് കോണ്‍ഗ്രസിന് കെട്ടിവച്ച കാശ് ലഭിച്ചത്. ആം ആദ്മി പാര്‍ട്ടി വിട്ട് കോണ്‍ഗ്രസിലേക്ക് മടങ്ങിയ അല്‍ക്ക ലാംബയ്ക്ക് ചാന്ദ്നി ചൗക്കില്‍ പരാജയം നേരിട്ടു.
2015-ല്‍ എ.എ.പി സ്ഥാനാര്‍ത്ഥിയായി വിജയിച്ച മണ്ഡലത്തില്‍ അല്‍ക്ക ലാംബയ്ക്ക് ഇത്തവണ കെട്ടിവച്ച കാശ് പോലും തിരിച്ചുപിടിക്കാനായില്ല. 2015-ൽ 9.65 ശതമാനം വോട്ട് നേടിയ കോണ്‍ഗ്രസ് അഞ്ച് ശതമാനത്തില്‍ താഴെയായി ഒതുങ്ങി.
Discussion about this post