കോഴിക്കോട്: വീടിന്റെ ടെറസില്‍ നിന്നും സ്റ്റീല്‍ ബോംബ് കണ്ടെത്തി. നാദാപുരത്ത് പുറമേരി പഞ്ചായത്തിലെ അരൂര്‍ നമ്മേല്‍ പീടികയില്‍ വീടിന്റെ ടെറസില്‍ നിന്നാണ് ബോംബ് കണ്ടെത്തിയത്. എളങ്ങോട്ടുമ്മല്‍ അബൂബക്കറിന്റെ ഉടമസ്ഥതയിലുള്ള വീടാണിത്.
പെയിന്റിങ് ജോലികള്‍ക്കെത്തിയ തൊഴിലാളികളാണ് ബോംബ് കണ്ടെത്തിയത്. ഉടനെ ഇവര്‍ വിവരം നാദാപുരം പൊലീസില്‍ അറിയിക്കുകയായിരുന്നു. ബോംബ് സ്ക്വാഡ് അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
ഉഗ്ര സ്ഫോടന ശേഷിയുള്ള ബോംബാണ് പിടിച്ചെടുത്തതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഉടന്‍ തന്നെ ബോംബ് ചേലക്കാട് ക്വാറിയിലെത്തിച്ച് നിര്‍വീര്യമാക്കി. കൂടുതല്‍ അന്വേഷണം നടന്നു വരികയാണ്.
Discussion about this post