പുൽവാമ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ മുദാസിർ ഖാന്റെ സഹായികളുടെ പേരുവിവരങ്ങൾ അടങ്ങുന്ന കുറ്റപത്രം തയ്യാറാക്കി എൻ.ഐ.എ. മുദാസിർ ഖാനുമായി നേരിട്ട് ബന്ധമുള്ള സജ്ജാദ് അഹമ്മദ് ഖാനടക്കം നാലു പേരാണ് പ്രതിപട്ടികയിൽ ഉള്ളത്. ബിലാൽ അഹമ്മദ് മീർ, ഇഷ്ഫാക്ക് അഹമ്മദ് ഭട്ട്, മെഹ്റാജുദ്ധീൻ ചോപാൻ എന്നിവരാണ് മറ്റ് നാല് തീവ്രവാദികൾ.
ഡൽഹിയിൽ അടക്കം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഭീകരാക്രമണം നടത്താൻ മുദാസിർ ഖാന്റെ നേതൃത്വത്തിൽ ജയ്ഷെ മുഹമ്മദ് ഭീകരർ പദ്ധതിയിട്ടിരുന്നതായി ഒരു മുതിർന്ന എൻ.ഐ.എ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി.മുദാസിർ ഖാനെ, പുൽവാമ ആക്രമണം നടന്ന് ഒരു മാസത്തിനകം തന്നെ, ട്രാൽ മേഖലയിലുണ്ടായ ഒരു സൈനിക ആക്രമണത്തിലൂടെ സുരക്ഷാസേന വധിച്ചിരുന്നു.
Discussion about this post