ബി.എസ്.എഫ്, സി.ആർ.പി.എഫ്, സി.ഐ.എസ്.എഫ് മുതലായ കേന്ദ്ര സായുധ പോലീസ് സേനകളെ ഏകീകരിക്കുന്ന കാര്യം കേന്ദ്ര സർക്കാർ പരിഗണനയിൽ. ഏകീകരണത്തിന് ശേഷം ഈ വിഭാഗം, ഭാരതീയ കേന്ദ്ര പോലീസ് സേന (ഐ.സി.എ.പി.എസ്) എന്ന പേരിൽ അറിയപ്പെടുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ഭാരതീയ കേന്ദ്ര പോലീസ് സേനയുടെ ഉന്നത ഉദ്യോഗസ്ഥരെ യു.പി.എസ്. സിയുടെ ആഭിമുഖ്യത്തിൽ പ്രത്യേക സിവിൽ സർവീസ് പരീക്ഷ നടത്തി, അതിലൂടെ തെരഞ്ഞെടുക്കാനാണ് കേന്ദ്രം പദ്ധതിയിടുന്നത്. ഐ.എ.എസ് ഐ.പി.എസ് ഉദ്യോഗസ്ഥരെയായിരിക്കും ഇതിനു പരിഗണിക്കുക. നിലവിൽ നടക്കുന്ന പരീക്ഷയിൽ നിന്നു തന്നെ നിയമനം ആരംഭിക്കുന്നതും സർക്കാർ പരിഗണനയിലുണ്ട്.2019 ഡിസംബർ 26-ൽ, ഇപ്പോഴുള്ള കേന്ദ്ര പോലീസ് സേനയിലെ ഉദ്യോഗസ്ഥരെ സിവിൽ സർവീസ് പരീക്ഷ വഴി തെരഞ്ഞെടുക്കാൻ ഗവൺമെന്റ് തീരുമാനിച്ചിരുന്നു.








