ആയുധങ്ങൾ കാണാതായതും സാമ്പത്തിക ക്രമക്കേടും ഉൾപ്പെടെ, കേരള പോലീസിനെതിരായ സിഎജിയുടെ കണ്ടെത്തലുകളെ കുറിച്ച് പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയൻ.
ചോദ്യങ്ങൾ ആരാഞ്ഞ മാധ്യമങ്ങളോട്, “ഈ വിഷയത്തിൽ ഇങ്ങനെയല്ല പ്രതികരിക്കുക, അതിന് അതിന്റേതായ നടപടിക്രമങ്ങൾ ഉണ്ട് ഞാൻ അസംബ്ലിയിൽ ഇക്കാര്യം പറഞ്ഞതല്ലേ.? അവിടെ ഞാൻ കാര്യങ്ങൾ പറഞ്ഞോളാം” എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
സിഎജിയുടെ കണ്ടെത്തലുകളിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം കത്ത് നൽകിയോ എന്ന ചോദ്യത്തിന് മാത്രം, തന്റെ കയ്യിൽ കിട്ടിയിട്ടില്ലെന്ന് പിണറായി മറുപടി പറഞ്ഞു. ലോക്നാഥ് ബെഹ്റയെ എഡിജിപി സ്ഥാനത്തുനിന്നും മാറ്റുമോയെന്ന ചോദ്യം അദ്ദേഹം ചിരിച്ചു തള്ളുകയാണ് ഉണ്ടായത്. ഇന്നലെ മുതൽ, മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് മുഖ്യമന്ത്രി ഇതേ നിലപാടാണ് എടുക്കുന്നത്.
തനിക്കും കേരള പോലീസിനു നേരെയും സിഎജിയുടെ റിപ്പോർട്ടിൽ പരാമർശിക്കുന്ന കാര്യങ്ങളോട് പ്രതികരിക്കുന്നില്ലെന്നാണ് ഡിജിപി ലോക്നാഥ് ബഹ്റയുടെയും പ്രതികരണം.
Discussion about this post