കൊല്ലം: വാവ സുരേഷിന് പാമ്പു കടിയേറ്റു. പത്തനാപുരത്ത് ഒരു വീട്ടിലെ കിണറ്റില്‍ ഇറങ്ങിയപ്പോഴാണ് സംഭവം. ഉഗ്രവിഷമുള്ള അണലിയുടെ കടിയേറ്റ വാവ സുരേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ അത്യാഹിതവിഭാഗത്തിലാണ് പ്രവേശിപ്പിച്ചത്.
വ്യാഴാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം. കിണറ്റില്‍ നിന്ന് പാമ്പിനെ പിടിച്ച് പുറത്തെടുത്തതിന് ശേഷമാണ് സുരേഷിന് കടിയേറ്റത്. വലതുകയ്യിലെ മൂന്നാമത്തെ വിരലിനാണ് കടിയേറ്റത്. ആദ്യം സുരേഷ് പാമ്പുകടി കാര്യമായെടുത്തില്ല. എന്നാൽ ക്ഷീണം അനുഭവപ്പെട്ടതിനെ തുടർന്ന് മൂന്നരമണിക്കൂറിന് ശേഷം ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
Discussion about this post