പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് എന്ന് പേരില്‍ പരിപാടി നടത്തി ആഷ്ിഖ് അബുവും റിമ കല്ലിങ്കലും അടങ്ങുന്ന സംഘാടകര്‍ പണമടച്ചില്ലെന്നതിന്റെ തെളിവുകള്‍ പുറത്ത് വന്നതിന് പിന്നാലെ ഇവര്‍ക്ക് സൗജന്യമായി വേദി അനുവദിച്ചതില്‍ ഖേദിക്കുന്നു എന്ന പ്രസ്താവനയുമായി റീജിയണല്‍ സ്പോര്‍ട്സ് സെന്റര്‍ അംഗം രംഗത്ത്. ഇനി ഇത്തരം പരിപാടിയുമായി ഇവര്‍ സ്വന്തം ദുരിതാശ്വാസത്തിനായി ഇറങ്ങരുത്… സ്വന്തമായി ആവശ്യത്തിന് ആയി നിങ്ങള്‍ റോഡില്‍ ഇറങ്ങി വയറ്റത്ത് അടിച്ച് പണം പിരിക്കുന്നത് ഇതിനേക്കാള്‍ എത്രയോ ഭേദമാണ്… ഇവരോടൊക്കെ സഹതാപം മാത്രമെന്ന് കടവന്ത് രാജീവ് ഗാന്ധി റീജീണല്‍ സ്പോര്‍ട്സ് സെന്റര്‍ അംഗം ഗോപകുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
കുറിപ്പ് ഇങ്ങനെ
ഓരോരോ സത്യങ്ങള്‍ പുറത്തു വരുന്നു… ആഷിക് അബുവിന്റെയും, റീമ കല്ലിങ്കലിന്റെയും നേതൃത്വത്തില്‍ നടത്തിയ ‘കരുണ’ പ്രളയ ദുരിതാശ്വാസ നിധി സമാഹരണ പരിപാടിക്ക് ശേഷം ഒരു രൂപ പോലും ദുരിതാശ്വാസ നിധിയിലേക്കോ, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായോ ചിലവാക്കിയില്ല…റീജിയണല്‍ സ്പോര്‍ട്സ് സെന്റര്‍ അംഗം എന്ന നിലക്ക് ഇവര്‍ക്ക് പരിപാടി നടത്താന്‍ സൗജന്യമായി വേദി നല്‍കിയതിന് ഖേദിക്കുന്നു…ഇനി ഇത്തരം പരിപാടിയുമായി ഇവര്‍ സ്വന്തം ദുരിതാശ്വാസത്തിനായി ഇറങ്ങരുത്… സ്വന്തമായി ആവശ്യത്തിന് ആയി നിങ്ങള്‍ റോഡില്‍ ഇറങ്ങി വയറ്റത്ത് അടിച്ച് പണം പിരിക്കുന്നത് ഇതിനേക്കാള്‍ എത്രയോ ഭേദമാണ്… ഇവരോടൊക്കെ സഹതാപം മാത്രം!
Discussion about this post