ഒമർ അബ്ദുള്ളയെ കരുതൽ തടങ്കലിൽ വെച്ചിരിക്കുന്ന കശ്മീർ സർക്കാർ നടപടിയുടെ വിശദീകരണം ചോദിച്ചു സുപ്രീം കോടതി നോട്ടീസ് അയച്ചു. പൊതുജന സുരക്ഷാ നിയമം അനുസരിച്ചാണ് സർക്കാർ ഒമർ അബ്ദുള്ള കരുതൽ തടങ്കലിൽ വച്ചിരിക്കുന്നത്.
മാർച്ച് രണ്ടിന് കോടതിയുടെ നോട്ടീസിൽ, ജമ്മുകശ്മീർ സർക്കാർ മറുപടി പറയണം. ഒമർ അബ്ദുള്ളയുടെ സഹോദരിയും കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റിന്റെ ഭാര്യയുമായ സാറ പൈലറ്റാണ് ഒമർ അബ്ദുള്ളയ്ക്കു വേണ്ടി ഹേബിയസ് കോർപ്പസ് ഫയൽ ചെയ്തിരിക്കുന്നത്.
Discussion about this post