ചെന്നൈയിലെ വണ്ണാർപേട്ടിൽ, പൗരത്വഭേദഗതി നിയമത്തിനെതിരെ നടക്കുന്ന ഷഹീൻബാഗ് മോഡൽ സമരത്തിൽ പോലീസ് ലാത്തി ചാർജ്. സമരം ആരംഭിച്ചപ്പോൾ തന്നെ ഒഴിഞ്ഞു പോകണമെന്ന് പോലീസ് അറിയിച്ചിരുന്നു.എന്നാൽ, പ്രക്ഷോഭകർ ഇത് ശ്രദ്ധിക്കാതെ പ്രക്ഷോഭം തുടർന്നതോടെയാണ് പോലീസ് ലാത്തിച്ചാർജ് നടത്തിയത്. ലാത്തിച്ചാർജ്ജ് നടത്താനുള്ള പ്രകോപന കാരണം വ്യക്തമായിട്ടില്ല.
സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ആയിരക്കണക്കിന് പേർ ചേർന്നാണ് സമരം നടത്തുന്നത്. ലാത്തിച്ചാർജിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവർ അടുത്തുള്ള ആശുപത്രിയിൽ ചികിത്സയിലാണ്.അതേസമയം, സമരം കൂടുതൽ ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് സംഘാടകർ പറഞ്ഞു.
Discussion about this post