കശ്മീരിനെ തർക്ക പ്രദേശമെന്ന് തെറ്റായി രേഖപ്പെടുത്തി ഗൂഗിൾ മാപ്പ്. ഇന്ത്യക്ക് പുറത്തു നിന്നുള്ള കാഴ്ചക്കാർ നോക്കുമ്പോഴാണ് കശ്മീരിനെ തർക്കപ്രദേശമെന്ന പേരിൽ അടയാളപ്പെടുത്തി ഗൂഗിൾ കാണിക്കുന്നത്. ഇന്ത്യക്ക് അകത്തു നിന്ന് നോക്കുമ്പോൾ, നിലവിൽ ഇന്ത്യ നിയന്ത്രിക്കുന്ന കശ്മീർ പ്രദേശം, സമ്പൂർണ്ണമായും ഇന്ത്യൻ നിയന്ത്രണത്തിലാണെന്ന് കാണിക്കുകയും, ഇന്ത്യക്ക് പുറത്തു നിന്നുള്ള കാഴ്ചക്കാർക്ക് അതിൽ ഭൂരിഭാഗവും തർക്ക പ്രദേശമെന്ന് രേഖപ്പെടുത്തി കാണിക്കുകയുമാണ് ഗൂഗിൾ മാപ്പ് ചെയ്യുന്നത്.
അന്താരാഷ്ട്ര മാധ്യമമായ വാഷിങ്ടൺ പോസ്റ്റ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഏതു രാജ്യത്തു നിന്നു നോക്കുന്നുവോ, അതിന്റെ അടിസ്ഥാനത്തിലാണ് ഗൂഗിൾ മാപ്പിലെ തർക്ക പ്രദേശങ്ങൾ കാണാൻ കഴിയുകയെന്നും, ഗൂഗിൾ മാപ്പിൽ പുതിയതായി വന്നിട്ടുള്ള സാങ്കേതിക മാറ്റങ്ങൾ പ്രകാരമാണ് ഇങ്ങനെ കാണിക്കുന്നതെന്നും വാഷിംഗ്ടൺ പോസ്റ്റ് അഭിപ്രായപ്പെടുന്നു
Discussion about this post