തിരുവനന്തപുരം: ഡിജിപി ലോക്നാഥ് ബെഹ്റയുടെ അതീവ ഗുരുതമായ അഴിമതികളും ക്രമക്കേടുകളും അക്കമിട്ടു നിരത്തിയ സിഎജി റിപ്പോര്‍ട്ട് നിസാരവത്കരിക്കാനാണ് രണ്ടു ദിവസമായി നടന്ന സംസ്ഥാന കമ്മിറ്റിയും സംസ്ഥാന സെക്രട്ടേറിയറ്റും ശ്രമിച്ചതെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.
കോടികള്‍ ചോര്‍ന്ന ഈ കുറ്റകൃത്യങ്ങളെക്കുറിച്ച് അടിയന്തരമായി അന്വേഷിച്ച് കുറ്റവാളികള്‍ക്കെതിരേ ശക്തമായി നടപടി എടുക്കണമെന്നു പാര്‍ട്ടി സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നാണ് ജനങ്ങള്‍ പ്രതീക്ഷിച്ചത്. സിസി ടിവി ഉപയോഗിച്ചുള്ള സിംസി പദ്ധതിയുടെ കരാര്‍ ലഭിച്ച ഗാലക്സോണ്‍ കമ്പനിയുടെ പ്രവൃത്തിപരിചയം ഗള്‍ഫിലാണ്. ഗള്‍ഫുമായി അടുത്ത ബന്ധമുള്ളവര്‍ വഴിയാണ് പദ്ധതി പൊലീസിലെത്തിയതെന്നും പോലീസിലെയും രാഷ്ട്രീയത്തിലെയും ഉന്നതര്‍ക്ക് ഇതില്‍ പങ്കുണ്ടെന്നും സൂചനയുണ്ട്. ഇടപാടില്‍ പാര്‍ട്ടിയുടെ കരങ്ങളും ശുദ്ധമല്ലാത്തതുകൊണ്ടാണ് അഴിമതിയെ വെള്ളപൂശാന്‍ ശ്രമിച്ചതെന്നു മുല്ലപ്പള്ളി പറഞ്ഞു.
സിഎജി റിപ്പോര്‍ട്ടില്‍ അടിമുടി നിറഞ്ഞുനില്ക്കുന്നത് അഴിമതി മാത്രമാണ്. അനുമതി ഇല്ലാതെ ഉന്നതോദ്യോഗസ്ഥര്‍ക്ക് 41 കാറുകള്‍ വാങ്ങിയതും വകമാറ്റി വില്ലകള്‍ പണിതതും ഗാലക്സോണ്‍ കമ്പിനിക്ക് വഴിവിട്ട് കരാര്‍ നല്കിയതും ഉള്‍പ്പെടെയുള്ള നിരവധി അഴിമതിക്കഥളാണ് റിപ്പോര്‍ട്ടിലുള്ളത്. എന്നിട്ടും സിഎജി റിപ്പോര്‍ട്ടില്‍ അഴിമതിയെക്കുറിച്ച് പരാമര്‍ശിക്കുന്നില്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ കണ്ടുപിടിത്തം വിചിത്രമാണെന്നും മുല്ലപ്പള്ളി പരിഹസിച്ചു.
25 ഇന്‍സാസ് റൈഫിളും 12061 വെടിയുണ്ടകളും കാണാതായത് അതീവ ഗുരുതമായ സുരക്ഷാപ്രശ്നമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
പന്തീരാങ്കാവ് യുഎപിഎ കേസിലെ അലനും താഹയും പാര്‍ട്ടിയില്‍ നിന്നു പുറത്താക്കപ്പെട്ടവരും വെറുക്കപ്പെട്ടവരും ആണെങ്കില്‍ പിന്നെന്തിനാണ് ഈ കേസ് എന്‍ഐഎ തിരികെ നല്‍കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തെഴുതിയത്? എസ്ഡിപിഐക്കെതിരേ രംഗത്തുവന്ന സിപിഎം, അഞ്ചു പഞ്ചായത്തുകളില്‍ അവരോടൊപ്പം ഭരണം പങ്കിടുന്നു. കോഴിക്കോട് ജില്ലയിലെ അഴിയൂര്‍ പഞ്ചായത്തിലെ യുഡിഎഫ് ഭരണസമിതിയെ അട്ടിമറിച്ച് ഇപ്പോള്‍ സിപിഎമ്മും എസ്ഡിപിഐയും ഭരിക്കുകയാണെന്നു മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.
Discussion about this post