ഹിന്ദുക്കള്‍ മറ്റ് മതങ്ങളെ തള്ളി പറയുന്നവരല്ല. ഹിന്ദു ആണെന്ന് പറയുന്നതില്‍ അഭിമാനിക്കുന്നുവെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.
കലയും ചെറുത്തു നില്‍പ്പും വര്‍ത്തമാന കാല ഇന്ത്യയില്‍ എന്ന വിഷയത്തില്‍ കൃതി പുസ്തകോത്സവത്തില്‍ എന്‍ ഇ സുധീറുമായി സംസാരിക്കുകയായിരുന്നു അടൂര്‍ ഗോപാലകൃഷ്ണന്‍.
ഒറ്റ മതം മതിയെന്നത് സങ്കുചിത കാഴ്ചപ്പാടാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ ഇപ്പോളത്തെ സാഹചര്യത്തില്‍ ഭരണഘടനയുടെ ആമുഖം കുട്ടികളെ കാണാതെ പഠിപ്പിക്കണം. ഭരണാധികാരികള്‍ അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള പണം കണ്ടെത്താനാണ് അധികാരത്തിലിരിക്കുമ്പോള്‍ അഴിമതി നടത്തുന്നതെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ ആരോപിച്ചു.
ആള്‍ക്കൂട്ട ആക്രമണങ്ങളിലെ മുഴുവന്‍ പ്രതികളെയും ഒരുപോലെ ശിക്ഷിക്കണം. രാജ്യത്ത് ആള്‍ക്കൂട്ട കൊലപാതകം ഇല്ലാതാക്കാനുള്ള വഴിയതാണെന്നും അദ്ദേഹം പറഞ്ഞു











