തൃശ്ശൂരിൽ, കൊറ്റമ്പത്തൂർ മേഖലയിൽ കാട്ടുതീ പടർന്നുപിടിച്ചു. തീ കെടുത്താനുള്ള ശ്രമത്തിനിടയിൽ രണ്ട് താൽക്കാലിക ജീവനക്കാർ മരിച്ചു. വാച്ചർമാരായ വേലായുധനും ദിവാകരനും ആണ് മരിച്ചത്.
വടക്കാഞ്ചേരി ഫോറസ്റ്റ് ഡിവിഷനിലെ ദേശമംഗലം പഞ്ചായത്തിലാണ് തീ പടർന്നു പിടിച്ച കൊറ്റമ്പത്തൂർ വനമേഖല.ഇവരോടൊപ്പം ഉണ്ടായിരുന്ന കൊടുമ്പ് സ്വദേശി ശങ്കരനെ പൊള്ളലേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.












