കൊച്ചി: കൊച്ചി മ്യൂസിക് ഫൗണ്ടേഷന്റെ കീഴില്‍ ‘കരുണ’ സംഗീത പരിപാടി നടത്തിയത് പ്രളയ ദുരിതാശ്വാസത്തിന് പണം സ്വരൂപിക്കാനല്ലെന്ന സിനിമാ സംവിധായകന് ആഷിഖ് അബുവിന്റെ വാദം പൊളിഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്തുന്നതിന് വേണ്ടി പരിപാടി നടത്തുന്നതിനായി, രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയം സൗജന്യമായി അനുവദിക്കണമെന്നാവശ്യപ്പെട്ട് ആവശ്യപ്പെട്ട് പരിപാടിയുടെ സംഘാടകരില്‍ ഒരാളും സംഗീതജ്ഞനുമായ ബിജിബാല്‍ മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്ത് പുറത്തു വന്നു. ഇതോടെയാണ് ആഷിഖ് അബുവിന്റെ വാദം പൊളിഞ്ഞത്.
അതേസമയം, താന്‍ മ്യൂസിക് ഫൗണ്ടേഷന്റെ രക്ഷാധികാരിയല്ലെന്നും തന്റെ പേര് ദുരുപയോഗം ചെയ്താല്‍ നിയമനടപടി ഉണ്ടാകുമെന്നും പറഞ്ഞുകൊണ്ട് കളക്ടര്‍ എസ്.സുഹാസ്, ബിജിപാലിന് കത്തയച്ചു.
കൊച്ചി ദുരിതാശ്വാസ ഫണ്ട് ശേഖരണത്തിനായി സംഗീത പരിപാടി നടത്തി തട്ടിപ്പ് നടത്തിയെന്ന ആരോപണത്തിനെതിരെ ഹൈബി ഈഡന് എം.പിക്ക് മറുപടിയുമായി ആഷിഖ് അബു ഇന്നലെ രംഗത്തെത്തിയിരുന്നു. ദുരിതാശ്വാസഫണ്ട് സ്വരൂപിക്കുന്നതിനായി നടത്തിയ പരിപാടിയല്ല ‘കരുണ’യെന്നും ടിക്കറ്റ് വരുമാനം ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കാന്‍ ഫൗണ്ടേഷന് തീരുമാനിച്ചതാണെന്നും ആഷിഖ് അബു ഇന്നലെ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞിരുന്നു. ഈ തുക തങ്ങള്‍ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിട്ടുണ്ടെന്നും പണം കൈമാറിയ ചെക്കിന്റെ ചിത്രവും പങ്കുവച്ചുകൊണ്ട് ആഷിഖ് അബു പറഞ്ഞിരുന്നു.
Discussion about this post