പാലക്കാട്: അട്ടപ്പാടിയിലേക്ക് കാറില്‍ കടത്താന്‍ ശ്രമിച്ച 200 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം പിടികൂടി. കേസില്‍ മണ്ണാര്‍ക്കാട് സ്വദേശികളായ അബുതാഹിര്‍, ചന്ദ്രന് എന്നിവരെ അറസ്റ്റു ചെയ്തു. മദ്യക്കുപ്പികള്‍ ചാക്കിലാക്കി കാറില്‍ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. ഒരു ലക്ഷം രൂപയോളം വില വരുന്ന 200 കുപ്പികളാണ് ചാക്കിലുണ്ടായിരുന്നത്.
മദ്യവില്പനയ്ക്ക് നിരോധനമുള്ള അട്ടപ്പാടിയില്‍ ഇവയെത്തിച്ച് ഇരട്ടി വിലയ്ക്ക് വില്‍ക്കാനായിരുന്നു ഇവരുടെ ഉദ്ദേശ്യം. ഒലവക്കോട് നടത്തിയ വാഹനപരിശോധനയിലാണ് ഇവര്‍ പിടിയിലായത്.
Discussion about this post