ഷർജീൽ ഇമാമിനെ ഡൽഹി പോലീസ് തിങ്കളാഴ്ച വീണ്ടും അറസ്റ്റ് ചെയ്തു. ഡിസംബർ 15ന്, ജാമിയ സർവകലാശാലയിൽ കലാപം സൃഷ്ടിക്കാൻ ശ്രമിച്ച കുറ്റത്തിനാണ് ഇപ്രാവശ്യത്തെ അറസ്റ്റ്. ഷർജീലിന്റെ പ്രസംഗത്തിൽ പ്രകോപിതനായാണ് അക്രമം അഴിച്ചു വിട്ടതെന്ന് കലാപം നടത്തിയവരിൽ ചിലർ മൊഴി നൽകിയിരുന്നു. ഇതേ തുടർന്നാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഹാജരാക്കിയ പ്രതിയെ ഡൽഹി കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു. നിലവിൽ,ഷർജീൽ ഇമാം രാജ്യദ്രോഹ കുറ്റത്തിനും ജുഡീഷ്യൽ കസ്റ്റഡിയിലാണ്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ ഇന്ത്യയിൽ നിന്നും വിഘടിപ്പിക്കണമെന്ന ആഹ്വാനത്തിനാണ് ഷർജീൽ ഇമാമിനെ രാജ്യദ്രോഹ കുറ്റത്തിന് അറസ്റ്റ് ചെയ്തത്.
Discussion about this post