കോവിഡ് -19 ബാധിച്ചിട്ടുണ്ടോ എന്നറിയാൻ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന മാലിദ്വീപ് പൗരന്മാരെ രോഗബാധയില്ലെന്ന് കണ്ട് വിട്ടയച്ചു.ഡൽഹിക്ക് സമീപം, ചാവ്ലയിലെ ഐ.ടി.ബി.പി ക്യാമ്പിൽ ആണ് ഇവർ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നത്.
ജനുവരിയിൽ കോവിഡ്-19 ബാധ ഭയന്ന് ഇന്ത്യൻ വിദ്യാർഥികളെ എയർ ഇന്ത്യ വിമാനത്തിൽ തിരിച്ചു കൊണ്ടു വന്നപ്പോൾ, ജപ്പാനിൽ നിന്നും ഇന്ത്യൻ സർക്കാർ കൂടെ കൂട്ടിയതാണ് ഏഴുപേരെ.രണ്ട് ട്രൂപ്പുകളിലായി 600 ലധികം പേരെയാണ് ചൈനയിൽ നിന്നും ഇന്ത്യൻ സർക്കാർ മടക്കിക്കൊണ്ടു വന്നത്. രണ്ടാഴ്ചയായി ഇവർ ഐ.ടി.ബി.പി ക്യാമ്പിൽ നിരീക്ഷണത്തിലായിരുന്നു.
Discussion about this post