യോഗി സർക്കാർ നയിക്കുന്ന ബിജെപി ഗവൺമെന്റ് തങ്ങളുടെ നാലാമത്തെ ബജറ്റ് അവതരിപ്പിച്ചു. ഉത്തർപ്രദേശിലെ ധനകാര്യമന്ത്രി സുരേഷ് ഖന്ന അവതരിപ്പിച്ചത് ഒരു ട്രില്യൻ സമ്പദ് വ്യവസ്ഥയുടെ ബജറ്റാണ്.5.12 ലക്ഷം കോടി രൂപയുമായി രാജ്യം കണ്ടതിൽ ഏറ്റവും വലിയ ബജറ്റാണിത്.10,000 കോടി രൂപയുടെ വിവിധ പദ്ധതികളാണ് സുരേഷ് ഖന്ന അവതരിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ഫെബ്രുവരി ഏഴിന് അവതരിപ്പിച്ച ബജറ്റ് 4.79 ലക്ഷം കോടിയുടെ ആയിരുന്നു.മീററ്റ് മുതൽ പ്രയാഗ് രാജ് വരെ നിർമ്മിക്കുന്ന ഗംഗ എക്സ്പ്രസ് വേയ്ക്ക് 2000 കോടി രൂപ മാറ്റിവച്ചിട്ടുണ്ട്.
അയോധ്യയുടെ ടൂറിസം വികസനത്തിന് മാത്രം 85 കോടി അനുവദിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ മണ്ഡലമായ ഗോരഖ്പൂരിൽ, 25 കോടി രൂപ രാംഗഡ്താലിലെ ജലവിനോദ പദ്ധതികൾക്ക് വകയിരുത്തിയിട്ടുണ്ട്.കാശി വിശ്വനാഥ ക്ഷേത്രത്തിന് 200 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.










Discussion about this post