മാവോയിസ്റ്റ് കമാന്‍ഡര്‍ മാദ്‍വി ഹിദ്മ (43) ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരിക്കുകയാണ്. സുരക്ഷാ സേനയാണ് ഏറ്റുമുട്ടലിൽ മാദ്‍വി ഹിദ്മയെ വധിച്ചത്. 2010 ദന്തെവാഡ ആക്രമണത്തിന് പിന്നിലെ ബുദ്ധികേന്ദ്രമാണ് ഹിദ്മ. ഏറ്റുമുട്ടലിൽ ഇയാളുടെ രണ്ടാം ഭാര്യ രാജാക്കയും കൊല്ലപ്പെട്ടു. രാജ്യത്തെ നടുക്കിയ 26 ആക്രമണങ്ങളുടെ സൂത്രധാരനാണ് മാദ്‍വി ഹിദ്മ. സർക്കാർ ഇയാളുടെ തലയ്ക്ക് ഒരു കോടി രൂപ വിലയിട്ടിരുന്നു.
മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റിയിലെ ഏക ബസ്തർ ഗോത്ര വിഭാഗക്കാരനാണ്. മാവോയിസ്റ്റ് സെൻട്രൽ മിലിറ്ററി കമ്മീഷൻ തലവനായ ഇയാൾ ഗറില്ലാ ആക്രമണങ്ങളിൽ വിദഗ്ധനാണ്. 2021ൽ സുക്മയില്‍ നടന്ന മാവോയിസ്റ്റ് ആക്രമണത്തിൽ 22 ജവാന്മാരാണ് വീരമൃത്യവരിച്ചത്. 2013ലെ ആക്രമണത്തിൽ 27പേരും വീരമൃത്യവരിച്ചിരുന്നു.
മാധവി ഹിദ്‌മ എന്ന സന്തോഷ് ഛത്തീസ്‌ഗഡിലെ സുക്‌മ ജില്ലയില്‍ പുര്‍വാതി ഗ്രാമത്തിലാണ് ജനിച്ചത്. ഇയാള്‍ വളരെ വേഗത്തില്‍ തന്നെ കമ്യൂണിസ്റ്റ് ഭീകര സംഘത്തിന്‍റെ ഉയര്‍ന്ന പദവികളിലേക്ക് എത്തിച്ചേരുകയും ബസ്‌തര്‍, ദന്തേവാഡ ദാല്‍ മേഖലകളിലെ സുപ്രധാന അംഗമായി മാറുകയും ചെയ്‌തു. വളരെ ചെറുപ്പത്തില്‍ തന്നെ മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റിയിലും എത്തി. ഗറില്ലാ ആക്രമണങ്ങളില്‍ തന്ത്രങ്ങള്‍ ആവിഷ്ക്കരിക്കുന്നതില്‍ ഹിദ്‌മയുടെ പങ്ക് ഏറെ പ്രധാനമായിരുന്നു.
പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ല ആര്‍മിയുടെ കമാന്‍ഡര്‍ ആകുകയും പിന്നീട് ദണ്ഡകാരണ്യ സ്‌പെഷ്യല്‍ സോണല്‍ കമ്മിറ്റിയംഗമാകുകയും ചെയ്‌തു. രാജ്യത്തെ നടുക്കിയ 26 ആക്രമണങ്ങളുടെ സൂത്രധാരനാണ് മാദ്‍വി ഹിദ്മ. സർക്കാർ ഇയാളുടെ തലയ്ക്ക് ഒരു കോടി രൂപ വിലയിട്ടിരുന്നു. 2010 ദന്തെവാഡ ആക്രമണത്തിന് പിന്നിലെ ബുദ്ധികേന്ദ്രമാണ് ഹിദ്മ. ഏറ്റുമുട്ടലിൽ ഇയാളുടെ രണ്ടാം ഭാര്യ രാജാക്കയും കൊല്ലപ്പെട്ടു. പിഎൽജിഎ ബറ്റാലിയൻ -1 തലവനാണ് മാദ്‍വി ഹിദ്‌മ. ആന്ധ്രയിലെ എഎസ്ആര്‍ ജില്ലയില്‍ നടന്ന ഏറ്റുമുട്ടലിലാണ് ഹിദ്‌മയുടെ ഭാര്യ രാജാക്കയും കൊല്ലപ്പെട്ടത്. 2013ലെ തെരഞ്ഞെടുപ്പിന് മുൻപ് ഛത്തീസ്‌ഗഡ് കോൺഗ്രസിലെ ഉന്നത നേതൃത്വത്തെ കൂട്ടത്തോടെ വധിച്ച അക്രമണത്തിന്‍റെ സൂത്രധാരനാണ് ഹിദ്‌മ. ദന്തേവാഡയിൽ നടന്ന ആക്രമണത്തിൽ 76 സിആര്‍പിഎഫ് ജവാന്മാരാണ് വീരമൃത്യുവരിച്ചത്. മാവോയിസ്റ്റുകളുടെ ഏറ്റവും പ്രഹരശേഷിയുള്ള വിഭാഗത്തിന്‍റെ തലവനാണ് കൊല്ലപ്പെട്ടത്. അതിനാഷ തന്നെ സുരക്ഷാസേനയുടെ മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷനിൽ സുപ്രധാന നീക്കമാണിത്. മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റിയിലെ ഏക ബസ്തർ ഗോത്ര വിഭാഗക്കാരനാണ്.











Discussion about this post