നടിയും നർത്തകിയുമായ ഊർമിള ഉണ്ണി ബിജെപിയിൽ ചേർന്നു. കൊച്ചിയിൽ നടന്ന ചടങ്ങിലാണ് പാർട്ടി അംഗത്വം സ്വീകരിച്ചത്. ബിജെപി നേതാവ് എ.എൻ. രാധാകൃഷ്ണൻ ഊർമിള ഉണ്ണിയെ ഷാളണിയിച്ച് സ്വീകരിച്ചു. പ്രശസ്ത ചലച്ചിത്ര നിർമാതാവ് ജി. സുരേഷ് കുമാർ ചടങ്ങിനെത്തിയിരുന്നു.
താനൊരു നരേന്ദ്ര മോദി ഫാനാണെന്ന് ഊര്‍മിള പറഞ്ഞു. മനസുകൊണ്ട് ബിജെപിയായിരുന്നു. എന്നാൽ അത്ര സജീവ പ്രവർത്തകയായിയിരുന്നില്ലെന്നും അവർ കൂട്ടിച്ചേര്‍ത്തു. ആദ്യം മുതലേ മനസുകൊണ്ട് ബിജെപിയായിരുന്നു. എന്നാൽ ഇപ്പോഴാണ് പ്രവർത്തന രംഗത്ത് സജീവമാകാൻ തീരുമാനിച്ചതെന്നും അവർ പറഞ്ഞു.










Discussion about this post