തന്റെ അണ്ഡം ശീതീകരിച്ച് സൂക്ഷിച്ചിട്ടുണ്ടെന്നും അതിനെ കുറിച്ച് അധികം ആര്‍ക്കും അറിയില്ലെന്നും ടെന്നീസ് താരം സാനിയ മിര്‍സ. അണ്ഡം ശീതികരിച്ച് സൂക്ഷിക്കാൻ തയ്യാറെടുത്തപ്പോൾ അടുത്ത സുഹൃത്തായ ഫാറാഖാനോടാണ് ഇക്കാര്യം പറഞ്ഞത് . ഫറാഖാനാണ് തനിക്ക് ഡോക്ടറെ പരിചയപ്പെടുത്തിയതെന്നും സാനിയ പറഞ്ഞു.
ഫാറാഖാന്റെ ഡോക്ടറായ ഡോ. ഫിറൂസ പരീഖിനെയാണ് ഇതിനായി സമീപിച്ചതെന്നും സാനിയ പറഞ്ഞു. ഇക്കാര്യം അധികം ആർക്കും അറിയില്ല. നമ്മുടെ പ്രായം മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നതിനാൽ ഞാൻ ഇത് എല്ലാവർക്കും ശുപാർശ ചെയ്യുന്നു. നിങ്ങൾക്ക് മറ്റൊരു കുട്ടി വേണമെന്നുണ്ടെങ്കിൽ ഇത് സഹായകരമാകും. മകൻ ഇസ്ഹാൻ ജനിച്ചതിന് ശേഷമാണ് ഞാൻ അണ്ഡം ശീതീകരിച്ച് സൂക്ഷിച്ചതെന്നും സാനിയ പറഞ്ഞു.










Discussion about this post