ഭീകര സംഘടനയായ ഐഎസ്ഐഎസ് ചേരാൻ പതിനഞ്ചുകാരനെ പ്രേരിപ്പിച്ച മാതാവിനുംരണ്ടാനച്ഛനുമെതിരെ UAPA ചുമത്തി. തിരുവനന്തപുരം വെഞ്ഞാറമ്മൂട് പൊലീസ് സ്റ്റേഷൻപരിധിയിലാണ് സംഭവം.
യുവതിയും ഭർത്താവും കുട്ടിയും 2021 മുതൽ യു.കെയിൽ താമസിച്ചു വരികയായിരുന്നു . പത്തനംതിട്ട പന്തളം സ്വദേശിയായ യുവാവ് ക്രിസ്ത്യൻ യുവതിയെ വിവാഹം കഴിച്ചതിനു ശേഷമാണ്മതപരിവർത്തനം നടത്തിയത്. പിന്നീട് ഇവരുടെ സുഹൃത്തായ വെമ്പായം സ്വദേശിയായ അൻസാർയുവതിയുടെ ആദ്യ വിവാഹത്തിലെ മകനെ ISISൽ ചേരാൻ പ്രേരിപ്പിയ്ക്കുകയായിരുന്നു എന്നാണ്കേസ്. ഈ വ്യക്തി യു.കെയിലെത്തിയപ്പോൾ വീഡിയോ ദൃശ്യങ്ങൾ ഉൾപ്പടെ കാട്ടി സ്വാധീനിക്കാൻശ്രമിച്ചു എന്നാണ് ആരോപണം. തീവ്രമത നിഷ്ഠകൾ പാലിക്കാനുള്ള ഇയാളുടെ പ്രവർത്തിയിൽതന്റെ പിതാവ് അനിഷ്ടം പ്രകടിപ്പിച്ചതായും ഇതോടെ അമ്മ തന്റെ പിതാവുമായി അകന്നു എന്നുംകുട്ടി പറയുന്നു.
തിരികെ യുവതിയും സുഹൃത്തും നാട്ടിലെത്തി കുട്ടിയെ ആറ്റിങ്ങൽ സ്റ്റേഷൻ പരിധിയിലുള്ളഅനാഥാലയത്തിലാക്കി. എന്നാൽ കുട്ടിയുടെ പെരുമാറ്റത്തിലെ വ്യത്യാസം കണ്ട അനാഥാലയഅധികൃതർ കുട്ടിയുടെ മാതാവിന്റെ വീട്ടിൽ വിവരമറിയിച്ചു. തുടർന്ന് കുട്ടിയുടെ മാതാവിന്റെബന്ധുക്കൾ പോലീസിനെ സമീപിച്ചതോടെയാണ് കേസ് എടുത്തത്.
അതേസമയം മകനും മുൻഭർത്താവിനുമെതിരെയാണ് അമ്മയുടെ മൊഴി. ഇളയകുട്ടിയെശാരീരികമായി ഉപദ്രവിച്ചത് മറയ്ക്കാനാണ് വ്യാജ പരാതി നൽകിയതെന്നാണ് അമ്മ പറയുന്നത്. ഇളയ കുഞ്ഞിനെ നിരന്തരമായി ഉപദ്രവിക്കുകയും പോണ്‍ വീഡിയോ കാണുകയും ചെയ്യുന്ന മകനെനേരത്തെ വിദേശത്തുനിന്നും നാട്ടിലേക്ക് പറഞ്ഞയച്ചിരുന്നുവെന്നാണ് അമ്മയുടെ മൊഴി. നാട്ടിലേക്ക്മടക്കി അയച്ചിന്‍റെ ദേഷ്യവും പരാതിക്ക് പിന്നിലുണ്ടെന്ന് അമ്മ ആരോപിക്കുന്നു.









Discussion about this post