കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കടത്താൻ ശ്രമിച്ച യാത്രക്കാരില്‍ നിന്ന് സ്വര്‍ണവും പണവും പിടികൂടി. ഒന്നര കിലോയിലേറെ സ്വര്‍ണവും 14 ലക്ഷത്തിന്റെ വിദേശ കറന്‍സിയും മൂന്നുലക്ഷത്തിന്റെ ഇന്ത്യന്‍ കറന്‍സിയുമാണ് പിടികൂടിയത്.
സംഭവത്തില്‍ കൊല്ലം സ്വദേശികളായ സ്ത്രീകളടക്കം അഞ്ചുപേര്‍ പിടിയിലായി. എയര്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.
Discussion about this post