പിയൂഷ് ക്രിസ്-In Facebook
കഴിഞ്ഞ ദിവസം ‘സൂര്യസിദ്ധാന്ത’ എന്ന പുസ്തകത്തെക്കുറിച്ചിട്ടിരുന്ന പോസ്റ്റില്‍ വളരെയധികം sceptical ആയിട്ടുള്ളൊരു കമന്റ് വരികയുണ്ടായി. ആധുനിക ശാസ്ത്രം വളര്‍ന്നതിന് ശേഷം ഉണ്ടായിട്ടുള്ള കണ്ടെത്തലുകള്‍ പ്രാചീനമായ സൂര്യ സിദ്ധാന്തയില്‍ പിന്നീട് എഴുതിച്ചേര്‍ക്കപ്പെട്ടതാകാം എന്നായിരുന്നു ആ കമന്റ്. നാലാം നൂറ്റാണ്ടുമുതല്‍ നിലനിന്നുപോരുന്ന പണ്ഡിത സമ്മതി നേടിയൊരു ഗ്രന്ഥത്തെക്കുറിച്ചാണ് ഇപ്രകാരമൊരു ദുരാരോപണം ഉയരുന്നതെന്ന് ആലോചിക്കണം.
പ്രത്യക്ഷത്തില്‍ തന്നെ ഈ വാദം തെറ്റാണെന്ന് കാണാം. ഉദാഹരണത്തിന് ഭൂമിയില്‍ നിന്നും ചന്ദ്രനിലേക്കുള്ള ദൂരം സൂര്യസിദ്ധാന്ത 258000 മൈല്‍ എന്ന് ഗണിക്കുന്നുണ്ട്. 1950 നു ശേഷം മാത്രമാണ് ആധുനികശാസ്ത്രം ഭൂമിയില്‍ നിന്നും ചന്ദ്രനിലേക്കുള്ള ദൂരം 238000 മൈല്‍ എന്ന് ലേസറിന്റെയും റഡാറിന്റെയുമൊക്കെ സഹായത്തോടെ കണ്ടെത്തുന്നത്. ‘സൂര്യസിദ്ധാന്തയുടെ’ മനുസ്‌ക്രിപ്റ്റ് പോകട്ടെ, അമേരിക്കന്‍ ഓറിയന്റല്‍ സൊസൈറ്റി 1860ല്‍ Ebenezar Burgges ന്റെ തര്‍ജ്ജമയോടെ പ്രസിദ്ധീകരിച്ച പുസ്തകത്തില്‍ ഒരു നൂറ്റാണ്ടിനു ശേഷമുള്ള സയന്റിഫിക് ഫാക്റ്റ് കൂട്ടിച്ചേര്‍ക്കണമെങ്കില്‍ ‘ടൈം ട്രാവല്‍’ എന്ന കഴിവ് വേണ്ടി വരും. ആര്‍ക്കറിയാം ചിലപ്പോള്‍ അങ്ങിനെയാകും ല്ലേ !!
നമ്മള്‍ ഇന്ത്യക്കാരെ പൊതുവില്‍ ബാധിച്ചിരിക്കുന്ന അപകര്‍ഷതാ ബോധത്തില്‍ നിന്നും, ആത്മവിശ്വാസമില്ലായ്മയില്‍ നിന്നുമാണ് മേല്‍പ്പറഞ്ഞ തരം അഭിപ്രായങ്ങള്‍ ഉണ്ടാകുന്നത്. ചരിത്രത്തില്‍ നാം സ്വയം അടയാളപ്പെടുത്തി വച്ചിരിക്കുന്നത് പരാജയപ്പെട്ട ഒരു ജനതയായിട്ടാണ്. നമ്മുടെ ദൗര്‍ബല്യങ്ങളുടെ മൂലാധാരം ഈ അധമബോധമാണ്.
കഴിഞ്ഞ ദിവസമാണ് കര്‍ണ്ണാടകയില്‍ നിന്നുള്ള ശ്രീനിവാസ ഗൗഡയുടെ വാര്‍ത്ത വായിച്ചത്. കാളപൂട്ട് മത്സരത്തില്‍ 100 മീറ്റര്‍ താണ്ടാന്‍ അദ്ദേഹമെടുത്തത് 9.55 സെക്കന്‍ഡാണ്. അതായത് ലോക ചാപ്യനായ ഉസൈന്‍ ബോള്‍ട്ടിനേക്കാള്‍ വേഗം ! തുടര്‍ന്ന് കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജിജു തന്നെ ഇദ്ദേഹത്തെ ട്രയല്‍സിന് ക്ഷണിക്കുകയും പക്ഷെ ശ്രീനിവാസ തത്ക്കാലം അത് നിഷേധിക്കുകയും ചെയ്തിട്ടുണ്ട്. അത്രയും ശരി തന്നെ. സിന്തറ്റിക് ട്രാക്കില്‍ ഇത്രയും വേഗം കൈവരിക്കുവാന്‍ ഈ വൈകിയ വേളയില്‍ ശ്രീനിവാസയിലെ കായികതാരത്തിന് ആയെന്നു വരികയില്ല. അതുകൊണ്ടു തന്നെ അദ്ദേഹം ആ ക്ഷണം നിഷേധിച്ചതില്‍ ശരികേടൊന്നുമില്ല.
പക്ഷെ ഇന്ത്യയുടെ ഇനിയുള്ള കായികചരിത്രത്തെ തന്നെ പുതുക്കി എഴുതാന്‍ പ്രാപ്തിയുള്ളൊരു അത്ഭുതം ഇവിടെ സംഭവിച്ചു കഴിഞ്ഞു. അപ്രഖ്യാപിതമെങ്കിലും ശ്രീനിവാസ ഇന്ന് ഒരുപാട് മനുഷ്യരുടെ നെഞ്ചില്‍ ലോകജേതാവാണ്. നൂറു മീറ്റര്‍ 9.58 സെക്കന്റിനു താഴെ ഓടാന്‍ സാധിക്കുമെന്ന് അവരുടെ ഇടയില്‍ നിന്നും വന്നൊരു സാധാരണക്കാരന്‍ തെളിയിച്ചു കഴിഞ്ഞു. ശ്രീനിവാസ ഒരു രാഷ്ട്രത്തിന് ആത്മവിശ്വാസവും പുതുജീവനുമേകിയിരിക്കുന്നു. ഒരുവേള നൂറു കണക്കിന് ഉജ്ജ്വലരായ കായികതാരങ്ങള്‍ നമ്മുടെ ഗ്രാമങ്ങളില്‍ നിന്ന് ഇനി ഉദിച്ചുയരാം.
ഏറെ നാള്‍ മനുഷ്യകുലത്തെയാകെ ബാധിച്ച ‘ഫോര്‍ മിനിറ്റ് ബാരിയര്‍’ എന്നൊരു പ്രതിഭാസം ഉണ്ടായിരുന്നു. അതായത് മനുഷ്യന് ഒരു മൈല്‍ ദൂരം ഓടിയെത്താനാവശ്യമായ ഏറ്റവും കുറഞ്ഞ സമയം നാല് മിനിറ്റാണന്ന് ശാസ്ത്രീയമായി തന്നെ വിശ്വസിച്ചു പോന്നിരുന്നു. മനുഷ്യരുടെ ശരീര ഘടനയ്ക്ക് അതിനു മുകളില്‍ വേഗം കൈവരിക്കുക അസാദ്ധ്യമാണ് എന്നായിരുന്നു ലോകമെങ്ങും അടിയുറച്ച് വിശ്വസിക്കപ്പെട്ടിരുന്നത്. എന്നാല്‍ 1954ല്‍ റോജര്‍ ബാനിസ്റ്റര്‍ എന്ന അമേരിക്കക്കാരന്‍ നാലുമിനിറ്റില്‍ താഴെ മാത്രം സമയമെടുത്ത് ഒരു മൈല്‍ ദൂരം ഓടിയെത്തി. ‘ഫോര്‍ മിനിറ്റ് ബാരിയര്‍’ എന്ന സയന്റിഫിക് മിത്ത് അവിടെ അന്ന് തകര്‍ന്നു വീണു. അതിനു ശേഷം നാളിതുവരെ ആയിരത്തി നാനൂറോളം അത്‌ലറ്റുകള്‍ നാലുമിനിട്ടില്‍ താഴെ ഒരു മൈല്‍ ദൂരം ഓടാന്‍ സാധിച്ചിട്ടുണ്ട്. ഒരിക്കല്‍ അസാധ്യമെന്ന് പൊതുവില്‍ കരുതിയിരുന്നത് ശേഷം സാധാരണ കാര്യം മാത്രമായി തീര്‍ന്നു.
ഏതാണ്ട് ഇതുപോലെ തന്നെയാണ് ഇന്ത്യക്കാരെ ഭരിക്കുന്ന അപകര്‍ഷതാ ബോധവും. ശരിയായ ചരിത്രാവബോധത്തോടെ വര്‍ത്തമാനകാലത്തോട് പ്രതികരിക്കുവാന്‍ സാധിച്ചാല്‍ ഇനിയുള്ള കാലം നമുക്കും ആത്മവിശ്വാസത്തോടെ മുന്നോട്ടു പോകാന്‍ കഴിയും. നാം ആരുടെയും പുറകിലായിരുന്നില്ല. നമ്മുടെ ചരിത്രവും സംസ്‌കാരവും അതിന് സാക്ഷ്യമുണ്ട്. ചരിത്രത്തില്‍ തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടങ്കില്‍ അത് തിരുത്താനുള്ള ആര്‍ജ്ജവം നമ്മുടെ ഭാഗത്തുനിന്ന് ഉണ്ടാകണം. ചരിത്രത്തില്‍ സംഭവിച്ചിട്ടുള്ള ശരികളില്‍ നിന്ന് സിംഹവീര്യം ആര്‍ജ്ജിക്കുവാനും നമ്മള്‍ തയ്യാറാകണം. തെറ്റുകളെ ചൂണ്ടിക്കാട്ടി ശരികളെ കൂടി തമസ്‌ക്കരിക്കുന്ന കൊടും പാതകം ഇനി നമ്മുടെ ഭാഗത്തു നിന്ന് ഉണ്ടാകരുത്.
https://www.facebook.com/peeyush.kriss.3/posts/2719463471466293










Discussion about this post