ഉത്തർപ്രദേശിലെ അയോദ്ധ്യയിൽ സ്ഥിതി ചെയ്യുന്ന രാംജന്മഭൂമിയിൽ ക്ഷേത്രം നിർമ്മിക്കുന്നതിനായി രൂപീകരിച്ച ട്രസ്റ്റിന്റെ ഔദ്യോഗിക യോഗം ഇന്ന് നടക്കും. രാമജന്മഭൂമി തീർത്ഥ് ക്ഷേത്ര ട്രസ്റ്റ് എന്ന പേരിൽ അറിയപ്പെടുന്ന ക്ഷേത്ര നിർമ്മാണ സഭയുടെ പ്രഥമ യോഗമാണിത്.ക്ഷേത്രത്തിന്റെ ശിലാസ്ഥാപനമടക്കം പ്രധാനപ്പെട്ട പല കാര്യങ്ങളും ഇന്നത്തെ യോഗത്തിൽ തീരുമാനിക്കും.
ട്രസ്റ്റിലെ പ്രഥമ അംഗമായ കെ.പരാശരന്റെ ന്യൂഡൽഹിയിൽ ഉള്ള വസതിയിൽ വെച്ച് വൈകിട്ട് അഞ്ചുമണിയോടെയായിരിക്കും യോഗം ആരംഭിക്കുക.രാം ജന്മ ഭൂമി ന്യാസ് അധ്യക്ഷൻ മഹന്ത് നൃത്യ ഗോപാൽ ദാസ് അടക്കം പലരും യോഗത്തിനെത്തും. ട്രസ്റ്റ് അംഗങ്ങൾ എല്ലാവരും ഇന്നലെ തന്നെ തന്നെ ഡൽഹിയിൽ എത്തിച്ചേർന്നിട്ടുണ്ട്.








