ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുമായി കൂടിക്കാഴ്ച നടത്തി. നോര്‍ത്ത് ബ്ലോക്കിലെ ആഭ്യന്തര മന്ത്രാലയത്തില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച.മൂന്നാം തവണയും മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തതിനു ശേഷമുള്ള ആദ്യ കൂടിക്കാഴ്ചയാണിത്.
ഫലപ്രദമായ കൂടിക്കാഴ്ചയെന്നാണ് അരവിന്ദ് കെജ്രിവാൾ മാധ്യമങ്ങളോട് ഇതേപ്പറ്റി വിശേഷിപ്പിച്ചത്.ഡല്‍ഹി വികസന പദ്ധതികളാണ് കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായതെന്നും കെജ്രിവാള്‍ വ്യക്തമാക്കി. കൂടിക്കാഴ്ചയ്ക്കു ശേഷം ട്വിറ്ററിലൂടെയായിരുന്നു കെജ്രിവാളിന്റെ പ്രതികരണം.










Discussion about this post