ശ്രീനഗര്‍: കാശ്മീര്‍ അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റക്കാരുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടു. ഏറ്റുമുട്ടലില്‍ മൂന്നു സൈനികര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.
കുപ്‌വാരയിലെ താംഗ്ധര്‍ സെക്ടറിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ശനിയാഴ്ചയുണ്ടായ ഏറ്റുമുട്ടലിലും ഒരു സൈനികന് പരിക്കേറ്റിരുന്നു.
Discussion about this post