കരുണ സംഗീത നിശയിലെ വിവാദങ്ങൾക്ക് മറുപടിയുമായി കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ രംഗത്ത്. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു വിശദീകരണം. വാർത്താസമ്മേളനം വിളിക്കാനുള്ള തീരുമാനം ഉപേക്ഷിച്ചിരുന്നു.
പരിപാടിയുമായി ബന്ധപ്പെട്ട് 908 ടിക്കറ്റ് മാത്രമാണ് വിറ്റത്. പരിപാടി 4000 പേർ കണ്ടെന്നും എന്നാൽ 3000 പേരും സൗജന്യ പാസിലാണ് കണ്ടതെന്നുമാണ് സംഘാടകരുടെ വാദം.
ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുമെന്ന് പറഞ്ഞിരുന്നു. അതിനാലാണ് സ്റ്റേഡിയം സൗജന്യമായി വിട്ടു തന്നതെന്നും സംഘാടകർ പറഞ്ഞു. ബിജിപാൽ, ആഷിഖ് അബു തുടങ്ങിയവരുടേതാണ് വിശദീകരണം.
വരവ് ചെലവ് കണക്കുകളുടെ രേഖകളും ഫേസബുക്ക് ലൈവിൽ പുറത്ത് വിട്ടു. സാമ്പത്തികമായി പരിപാടി പരാജയമായിരുന്നുവെന്നാണ് സംഘാടകർ പറയുന്നത്.
പരിപാടി കഴിഞ്ഞ് ഒരാഴ്ചക്കുള്ളിൽ സംഗീതനിശ വൻ വിജയമായിരുന്നു എന്ന് ഫേസ്ബുക്കിൽ പങ്കുവച്ചവരാണ് സാമ്പത്തിക ക്രമക്കേട് ആരോപിക്കപ്പെട്ടപ്പോൾ പരിപാടി വൻപരാജയമായിരുന്നു എന്ന് പറയുന്നതെന്നതാണ് വിരോധാഭാസം.
Discussion about this post