കൊറോണ വൈറസ് ബാധിച്ച് ആദ്യ മരണം സ്ഥിരീകരിച്ച് ദക്ഷിണ കൊറിയ ആദ്യ റിപ്പോർട്ടുകളിൽ, 22 കൊറോണ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ടായിരുന്നത് ഇപ്പോൾ 104 ആയി ഉയർന്നതായി ദക്ഷിണ കൊറിയ ആരോഗ്യമന്ത്രാലയം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നഗരവാസികളോട് പുറത്തിറങ്ങരുത് എന്നാണ് മേയർ നിർദ്ദേശം കൊടുത്തിരിക്കുന്നത്.
ദീഗു നഗരത്തിലാണ് ദക്ഷിണകൊറിയയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ള കൊറോണ കേസുകളിൽ അധികവും.ഇവിടത്തെ ഒരു പള്ളിയിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട രോഗബാധയാണ് ദക്ഷിണ കൊറിയയിൽ പടർന്നു പിടിക്കുന്നത്.ലോകമാകെ പടർന്നു പിടിക്കുന്ന കൊറോണ വൈറസ് ബാധ, അനുദിനം കൂടുതൽ രാജ്യങ്ങളിലേക്കെത്തുകയാണ്.രണ്ടു പേർ മരിച്ചതായി ഇറാനും വ്യക്തമാക്കിയിരുന്നു.












