പറ്റ്ന: രാജ്യത്തെ മുസ്ലീങ്ങളെല്ലാം 1947-ല്‍ തന്നെ പാകിസ്ഥാനിലേയ്ക്ക് അയയ്ക്കണമായിരുന്നുവെന്ന് കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗ്. ബിഹാറിലെ പൂര്‍ണിയയില്‍ പൊതുയോഗത്തില്‍ പ്രസംഗിക്കവേ ഗിരിരാജ് സിംഗ് പറഞ്ഞു.
ഇത് രാജ്യത്തോട് കൂറ് കാണിക്കാനുള്ള സമയമാണ്. 1947ന് മുമ്പ് മുഹമ്മദ് അലി ജിന്ന ഒരു ഇസ്ലാമിക രാഷ്ട്രം ആവശ്യപ്പെട്ടു. നമ്മുടെ പൂര്‍വികര്‍ ചെയ്ത തെറ്റിന്റെ ഫലമാണ് നമ്മള് അനുഭവിക്കുന്നത്. മുസ്ലീങ്ങളെ മുഴുവന്‍ അങ്ങോട്ട് വിട്ട് ഹിന്ദുക്കളെ മുഴുവന്‍ ഇങ്ങോട്ട് കൊണ്ടുവന്നിരുന്നെങ്കില്‍ നമ്മള് ഇന്ന് ഈ അവസ്ഥയിലാകുമായിരുന്നില്ല. ഭാരതവംശികള്ക്ക് ഇവിടെ അഭയമില്ലെങ്കില് അവരെവിടെ പോകുമെന്ന് അദ്ദേഹം ചോദിച്ചു.
Discussion about this post