പാക്കിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ മുഴക്കി രാജ്യദ്രോഹ കുറ്റത്തിന് അറസ്റ്റിലായ അമൂല്യയ്ക്ക് ജാമ്യം നൽകരുതെന്ന് കർണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ. അമൂല്യ ലിയോണയ്ക്ക് നക്സലുകളുമായി ബന്ധമുണ്ടെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തി. അമൂല്യയുടെ പിതാവ് പോലും അവൾക്ക് വേണ്ടി ശബ്ദിക്കാൻ താല്പര്യപ്പെടുന്നില്ലെന്നും യെദ്യൂരപ്പ പറഞ്ഞു. പ്രതിയ്ക്ക് നക്സലുകളുമായി ബന്ധമുണ്ടെന്ന് ആവർത്തിച്ചു പറഞ്ഞ മുഖ്യമന്ത്രി, അമൂല്യയ്ക്ക് ജാമ്യം നൽകരുതെന്നും, തക്കതായ ശിക്ഷ നൽകുമെന്നും മാധ്യമങ്ങളോട് വെളിപ്പെടുത്തി.
‘പാകിസ്ഥാൻ സിന്ദാബാദ്’ എന്ന മുദ്രാവാക്യം എ.ഐ.എം.ഐ.എം നേതാവ് അസദുദീൻ ഒവൈസി പങ്കെടുത്ത സി.എ.എ വിരുദ്ധ റാലിയിൽ മുഴക്കിയതിനാണ് അമൂല്യയെ പോലീസ് അറസ്റ്റ് ചെയ്തത്.










Discussion about this post