ഇസ്ലാമാബാദ് : യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് യുദ്ധം ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞതായി പാകിസ്താനിലെ ഇറാൻ പ്രതിനിധി റെസ അമിരി മൊഗദം. തങ്ങൾ ആക്രമണം നടത്താൻ ഉദ്ദേശിക്കുന്നില്ല എന്നും ഇറാനും സംയമനം പാലിക്കണം എന്നും ട്രംപ് ആവശ്യപ്പെട്ടതായി സന്ദേശം ലഭിച്ചെന്നാണ് റെസ അമിരി മൊഗദം സൂചിപ്പിക്കുന്നത്. മേഖലയിലെ യുഎസ് താവളങ്ങൾ ഇറാൻ ആക്രമിക്കരുത് എന്ന് ട്രംപ് ആവശ്യപ്പെട്ടതായും അദ്ദേഹം അറിയിച്ചു.
“ഇറാനിലെ ജനങ്ങൾക്ക് പ്രതിഷേധിക്കാൻ നിയമപരമായ അവകാശമുണ്ട്. സർക്കാർ പ്രകടനക്കാരുമായി ചർച്ച നടത്തുന്നുണ്ട്. കൊലപാതകങ്ങളും പള്ളികൾക്ക് നേരെയുള്ള ആക്രമണങ്ങളും ഉൾപ്പെടെ ഇറാനിലെ അക്രമങ്ങളിൽ സായുധ സംഘങ്ങൾക്ക് പങ്കുണ്ട്. ഏതെങ്കിലും രീതിയിലുള്ള വിദേശ ഭീഷണി ഉണ്ടായാൽ ഇറാൻ പ്രതിരോധിക്കും” എന്നും പാകിസ്താനിലെ ഇറാൻ പ്രതിനിധി അറിയിച്ചു.









Discussion about this post