ഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന അഞ്ച് ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥ വരുന്ന അഞ്ച് വര്‍ഷം കൊണ്ട് യാഥാര്‍ഥ്യമാകുമെന്ന് കേന്ദ്ര വാണിജ്യ-വ്യവസായ, റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍. ഓള് ഇന്ത്യ മാനേജ്മെന്റ് അസോസിയേഷന്റെ 64-ാമത് സ്ഥാപക ദിനാഘോഷത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാനേജ്മെന്റ് വിദഗ്ധരുടെ വന്‍ നിര ഇന്ത്യയ്ക്കുണ്ട്. ദശലക്ഷക്കണക്കിന് ജനങ്ങളാണ് രാജ്യത്തിന് വേണ്ടിയും സ്ഥാപനങ്ങള്‍ക്ക് വേണ്ടിയും വ്യാപാരത്തിന് വേണ്ടിയും ത്യാഗപൂര്‍ണമായി ജീവിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഒരു കോടി 30 ലക്ഷം പേര് ചേര്‍ന്നാണ് അഞ്ച് ട്രില്യണ്‍ സമ്പദ് വ്യവസ്ഥയ്ക്കായി പരിശ്രമിക്കുന്നത്. ഇത് വരുന്ന അഞ്ച് വര്‍ഷം കൊണ്ട് കൈവരിക്കാന്‍ കഴിയാവുന്ന നേട്ടമാണെന്നും പീയുഷ് ഗോയല്‍ വ്യക്തമാക്കി.
ഇന്ത്യയെ സൂപര്‍ പവര്‍ ആക്കി മാറ്റുകയെന്ന നരേന്ദ്ര മോദിയുടെ സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ എല്ലാവരും ഒരുമിച്ചിറങ്ങണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Discussion about this post