കശ്മീർ: ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകര സംഘടനയുമായി ബന്ധമുള്ള മൂന്ന് പേർ ഷോപ്പിയാന്‍ മേഖലയില്‍ അറസ്റ്റിൽ. ജമ്മു കശ്മീര്‍ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. ഷമീം, സുബൈര്‍, ബിലാര്‍ എന്നിവരാണ് പൊലീസ് പിടിയിലായത്.
ഭീകരര്‍ക്ക് ഒളിത്താവളങ്ങള്‍ ഒരുക്കാന്‍ ഇവര്‍ സഹായം ചെയ്തിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തി. നിരവധി ആയുധ ശേഖരങ്ങളും ഇവരില്‍ നിന്നും കണ്ടെത്തി. ഷോപ്പിയാന്‍ മേഖലയില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ വേണ്ട സഹായം ചെയ്ത് നല്‍കിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
Discussion about this post