തൃശൂർ: വീടിനുള്ളിൽ ഉറങ്ങിക്കിടന്ന ഭാര്യയെ ഓട് പൊളിച്ച് അകത്ത് കടന്ന ശേഷം വെട്ടിക്കൊലപ്പെടുത്തി. പുന്നയൂർക്കുളം ചെറായിയിൽ ഇന്ന് രാവിലെ 7.30 ഓടെയായിരുന്നു സംഭവം. ചെറായി സ്വദേശിയായ യൂസഫ് ആണ് പ്രതി. ഇയാളുടെ ഭാര്യ അണ്ടത്തോട് തങ്ങൾപടിക്ക് കിഴക്ക് താമസിക്കുന്ന പെരുമ്പടപ്പ് സ്വദേശിനി സുലൈഖയാണ് കൊല്ലപ്പെട്ടത്. യൂസഫും ഭാര്യ സുലേഖയും പിരിഞ്ഞ് കഴിയുകയായിരുന്നുവെന്നാണ് വിവരം.
സംഭവത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. യൂസഫ് നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്.












