മുംബൈ അധോലോക നായകനും നിരവധി കേസുകളിലെ പ്രതിയുമായ രവി പൂജാരിയെ ബാംഗ്ലൂർ കോടതി റിമാൻഡ് ചെയ്തു. മാർച്ച് 7 വരെയാണ് റിമാൻഡ് കാലാവധി.
വർഷങ്ങളായി പോലീസിനെ കബളിപ്പിച്ച് കഴിയുന്ന രവി പൂജാരിയെ സെനഗലിൽ വച്ചാണ് അറസ്റ്റ് ചെയ്തത്.ഇന്ന് പുലർച്ചെ ഫ്രാൻസ് വഴി സെനഗലിൽ നിന്നും ഇന്ത്യയിലെത്തിച്ച രവി പൂജാരിയെ കോടതിയിൽ ഹാജരാക്കുകയായിരുന്നു. ഫസ്റ്റ് അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റിന്റെ മുന്നിലാണ് പൂജാരിയെ ഹാജരാക്കിയത്. ചോട്ടാ രാജന്റെ വിശ്വസ്ത അനുയായിയായ ഇയാളുടെ പേരിൽ ഇന്ത്യയിൽ 200 കേസുകൾ നിലവിലുണ്ട്.










