ഡല്‍ഹി: ഡല്‍ഹിയില്‍ പൗരത്വ ഭേദഗതി നിയമത്തിന്റെ പേരില്‍ നടന്ന സംഘര്‍ഷം യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള നീക്കത്തിന്റെ ഭാഗമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷന് റെഡ്ഡി. കേന്ദ്ര സര്‍ക്കാര്‍ ഒരു തരത്തിലും ഇത്തരം അക്രമങ്ങളെ അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താനുള്ള ഗൂഢാലോചനയാണ് ഇപ്പോള്‍ നടക്കുന്നത്. അക്രമത്തില്‍ പോലീസുകാരന് കൊല്ലപ്പെടാനിടയായ സംഭവത്തിന്റെ ഉത്തരവാദിത്വം കോണ്‍ഗ്രസ് പാര്‍ട്ടി ഏറ്റെടുക്കുമോയെന്നും കേന്ദ്ര സഹമന്ത്രി ചോദിച്ചു. അക്രമം നടത്തിയവര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഡൊണള്‍ഡ് ട്രംപ് ഡല്‍ഹിയിലെത്താന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ സംഘര്‍ഷം വ്യാപിച്ചത്. സംഘർഷത്തിൽ രണ്ട് പൊലീസുകാർ വെടിയേറ്റ് മരിച്ചു.
Discussion about this post