കലാപകാരികളെ ഒതുക്കാൻ കേന്ദ്രസർക്കാറിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ.കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായുള്ള അടിയന്തരയോഗം ഉടനെ നടക്കും.
അതിർത്തികൾ അടച്ചുപൂട്ടണമെന്നും, കലാപകാരികളെ പ്രകോപിപ്പിക്കുന്ന, കലാപത്തിന് ആഹ്വാനം ചെയ്യുന്ന നേതാക്കളെ കരുതൽ തടങ്കലിൽ ഇടാനും അരവിന്ദ് കെജ്രിവാൾ ഡൽഹി പോലീസിനോടാവശ്യപ്പെട്ടു. കലാപകാരികളെ അഴിഞ്ഞാടാൻ അനുവദിക്കരുത് എന്നും കൂട്ടിച്ചേർത്ത കെജ്രിവാൾ സ്ഥിതിഗതികൾ അറിയാൻ കലാപബാധിത പ്രദേശങ്ങളിൽ എംഎൽഎമാരുടെ യോഗം വിളിച്ചു കൂട്ടിയിരുന്നു.
Discussion about this post