ഡൽഹിയിൽ വീണ്ടും വെടിവെപ്പ് റിപ്പോർട്ട് ചെയ്തു. പൗരത്വഭേദഗതി നിയമത്തെ എതിർക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിലുള്ള സംഘർഷങ്ങൾ ക്കിടയിൽ വടക്കുകിഴക്കൻ ഡൽഹിയിലെ മൗജിപൂരിലാണ് വെടിവെപ്പ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
കാലത്തു മുതൽ പരസ്പരം കനത്ത കല്ലേറ്നടത്തിയ ഇരു വിഭാഗക്കാരും തമ്മിൽ വീണ്ടും സംഘർഷം പൊട്ടിപ്പുറപ്പെട്ടു.ഡൽഹിയിൽ നിന്ന് 20 കിലോമീറ്റർ അകലെയുള്ള മൗജിപൂരിലെ വീടുകൾക്ക് തീവെക്കുവാനും അക്രമികൾ ശ്രമിച്ചു. താമസക്കാരിലാരോ പ്രക്ഷോഭകരുടെ വീഡിയോ എടുക്കാൻ ശ്രമിച്ചതാണ് കാരണം. കൃത്യസമയത്ത് പോലീസിന്റെ ഇടപെടൽ കാരണം അക്രമികൾ പിൻവലിഞ്ഞു.ഉച്ചയ്ക്ക് ഒന്നരയോടെയാണ് കലാപകാരികളിൽ ഒരാൾ കൈത്തോക്ക് വലിച്ചെടുത്ത് എതിർ സംഘത്തിനു നേരെ നിറയൊഴിച്ചത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
Discussion about this post